പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരെ ബാസാർ മാഠിയ മഹൽ ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദില്ലി ജുമാ മസ്ജിദിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജുമാ നമസ്കാരത്തിന് ശേഷമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാശ്മീരിലുൾപ്പെടെ ആക്രമണത്തിനെതിരെ ജനം തെരുവിലിറങ്ങിയിരുന്നു. ഒരു മലയാളി ഉൾപ്പെടെ 28 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ ദില്ലി ജുമാ മസ്ജിദിന് മുന്നിൽ പ്രതിഷേധം
