കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ്കൗൺസിൽ നേതാവും ദേവസ്വം ബോർഡ് തഹസീൽദാറുമായ ജയചന്ദ്രൻ കല്ലിംഗലിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഭരണാനുകൂല സംഘടനയുടെ തീരുമാനം. നാളെ എല്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും. അനുമതിയില്ലാതെ ചാനൽ ചർച്ചയിൽ പങ്കെടുത്തതും ജീവനക്കാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജ് കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്തിയതിനെ കുറിച്ചുള്ള ചാനൽ ചർച്ചയിലായിരുന്നു ജയചന്ദ്രന്റെ വിമർശനം.
തിരുവനന്തപുരം കളക്ടറെ വിമര്‍ശിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ പ്രതിഷേധം
