തമിഴ് ബോക്സ് ഓഫീസിലെ സൂപ്പര്ഹിറ്റ് ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ സംവിധായകന് ആഡംബര വാഹനം സമ്മാനിച്ച് നിര്മാതാവ് മഗേഷ് രാജ്. ബിഎംഡബ്ല്യു എക്സ് 1 ആണ് അഭിഷന് ജീവന്തിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ അഭിഷന്റെ വിവാഹമാണ് ഒക്ടോബര് 31 ന്. വിവാഹ സമ്മാനം കൂടിയായാണ് നിര്മാതാവ് മഗേഷ് രാജ് പുത്തന് കാര് നല്കിയിരിക്കുന്നത്. ചെറിയ ബജറ്റില് നിര്മിച്ച ടൂറിസ്റ്റ് ഹാമിലി ബോക്സ്ഓഫീസില് കോടികളാണ് കൊയ്തത്. മുന് പരിചയമില്ലാതെ സംവിധാന കുപ്പായമണിഞ്ഞ അഭിഷന്റെ ആദ്യ ചിത്രം തന്നെ സൂപ്പര്ഹിറ്റായി മാറി. സിനിമയില് സംവിധാനം മാത്രമല്ല പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതും അഭിഷന് തന്നെയാണ്. ഏകദേശം 65 ലക്ഷം രൂപയാണ് ബി എം ഡബ്ല്യു എക്സ് 1 നു വില വരുന്നത്. 1.5 ലീറ്റര് 3 സിലിന്ഡര് പെട്രോള് എന്ജിന് 136 ബി എച്ച് പി പവറും 230 എന് എം ടോര്ക്കും ഉല്പാദിപ്പിക്കും. 2.0 ലീറ്റര് 4 സിലിന്ഡര് ഡീസല് എന്ജിനു 150 ബി എച്ച് പി പവറും 360 എന് എം ടോര്ക്കും നല്കാന് ശേഷിയുണ്ട്. പെട്രോള് എന്ജിനില് 7 സ്പീഡ് ഡ്യൂവല് ക്ലച്ച് ഓട്ടമാറ്റിക് ഗിയര് ബോക്സ് വരുമ്പോള് ഡീസല് എന്ജിനില് 7 സ്പീഡ് ടോര്ക്ക് കണ്വെര്ട്ടര് ഓട്ടോമാറ്റിക് ഗിയര് ബോക്സാണ്.
അഭിഷന് ജീവന്തിന് ബിഎംഡബ്ല്യു സമ്മാനിച്ച് നിര്മാതാവ്
