ജീവിതയാത്രയില് കണ്ടുമുട്ടിയ വ്യക്തികളെയും എത്തിച്ചേര്ന്ന ഇടങ്ങളെയും ഓര്മ്മകളില് അടുക്കിവയ്ക്കുകയാണ് ഛായാഗ്രാഹകന്, സംവിധായകന്, യാത്രികന് എന്നിങ്ങനെ സുപരിചിതനായ വേണു. സത്യജിത് റേ, ജോണ് എബ്രഹാം, ബോബ് ഡിലന്, എം ടി വാസുദേവന് നായര്, കെ ജി ജോര്ജ്, കെ കെ മഹാജന്, സുബ്രതോ മിത്ര, ഭരത് ഗോപി തുടങ്ങി അനേകര് നമ്മളിതുവരെ കാണാത്ത പ്രഭാവത്തോടെ ഈ പുസ്തകത്തില് നിറയുന്നു. ഓരോ അനുഭവങ്ങളും ഹൃദയംതൊടുന്ന ഭാഷയിലാണ് വേണു എഴുതിയിരിക്കുന്നത്. ‘ചിലര് ചിലപ്പോള്’. വേണു. ഡിസി ബുക്സ്. വില 198 രൂപ.
