Screenshot 2026 04 16 19 24 02 466 com.android.chrome edit

ലോക്സഭയിലെ ചര്‍ച്ചക്കിടെ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രിയങ്ക ഗാന്ധി എംപി.വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചര്‍ച്ചക്കിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പരാമർശം.സ്വാതന്ത്ര്യത്തിന് തൊട്ടു പിന്നാലെ സ്ത്രീകൾക്ക് വോട്ടുറപ്പാക്കിയത് കോൺഗ്രസാണെന്നും തദ്ദേശഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കിയത് കോൺഗ്രസാണെന്നും സംവരണത്തെ എതിർക്കുന്ന നിലപാടാണ് ബിജെപി അന്ന് സ്വീകരിച്ചതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. സ്ത്രീകളുടെ ചാംപ്യനാകാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും 2023ലെ നയം ഇപ്പോള്‍ ബിജെപിയാണ് മാറ്റിയതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ജാതി സംവരണം ഒഴിവാക്കാനാണ് പഴയ സെൻസസ് കണക്കുകൾ ആധാരമാക്കുന്നത്. ഒബിസി വിഭാഗത്തിന് അർഹമായ അവകാശം നൽകുന്നത് ഭയക്കുന്നു. ഒബിസി വിഭാഗത്തിന്‍റെ അവകാശം കവരാൻ അനുവദിക്കില്ല. 543 സീറ്റിൽ എന്തു കൊണ്ട് സംവരണം നടപ്പാക്കുന്നില്ലെന്ന‌ും പ്രിയങ്ക ചോദിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *