പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയവർ അഭിനയിച്ച ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിന്റെ പ്രമോഷനോട് അനുബന്ധിച്ച് താരങ്ങൾ സ്വകാര്യ ചാനലുകൾക്ക് കൊടുത്ത അഭിമുഖങ്ങൾ എല്ലാം തന്നെ വൈറലാണ്. ബേസിൽ ജോസഫും പൃഥ്വിരാജും പരസ്പരം തമാശകളിലൂടെ വളരെ രസകരമായി തന്നെ ഇന്റർവ്യൂ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അവതാരകൻ പൃഥ്വിരാജിനോട് പല സിനിമകൾ ചെയ്യുമ്പോൾ ഉള്ള മാറ്റങ്ങളെ കുറിച്ച് ചോദിച്ചു. അപ്പോൾ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹം തന്റെ സംവിധായകരെ പൂർണമായും വിശ്വസിക്കുന്നു. ഞാൻ രണ്ട് സിനിമകൾ സ്വന്തമായി സംവിധാനം ചെയ്തു കഴിഞ്ഞപ്പോൾ ലാലേട്ടനെ പോലുള്ള അഭിനേതാക്കളിൽ നിന്നും പല കാര്യങ്ങളും പഠിച്ചു. ലാലേട്ടൻ എങ്ങനെയാണ് ഒരു അഭിനേതാവ് എന്ന നിലയിൽ സംവിധായകനായ എന്നോട് പെരുമാറിയിരുന്നത് അതേ രീതിയിൽ, ഒരു നടൻ എന്ന നിലയിൽ എന്റെ സംവിധായകരോടും ഞാൻ പെരുമാറണം എന്നായിരുന്നു. ലാലേട്ടനിൽ നിന്നും പഠിച്ച പല കാര്യങ്ങളും ഞാൻ ഇന്നും തുടരുന്നു എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സംവിധായകരുടെ വിഷനിലേക്ക് അഭിനേതാക്കളായ നമ്മൾ എത്തണം. എങ്കിൽ മാത്രമേ ചെയ്യുന്ന ക്യാരക്ടേഴ്സിന് വ്യത്യസ്തത ഉണ്ടാകു എന്നും പൃഥ്വിരാജ് പറഞ്ഞു.
ലാലേട്ടനിൽ നിന്ന് പഠിച്ചത് ഞാൻ ഇന്നും തുടരുന്നു എന്ന് പൃഥ്വിരാജ്
