എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപിത്തം പിടിപെട്ട സംഭവത്തില്‍ വാട്ടര്‍ അതോറിട്ടിക്കുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. കിണറുകള്‍ കുറവായ ഇവിടെ ഭൂരിഭാഗം വീട്ടുകാരും കുടിക്കാൻ ഉപയോഗിക്കുന്നത് വാട്ടര്‍ അതോറിട്ടിയുടെ വെള്ളമാണ്. കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യാതെയാണ് വാട്ടര്‍ അതോറിട്ടി കുടിവെള്ളമായി വീടുകളിലെത്തിച്ചത്. ഈ വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കാത്തവര്‍ക്കാണ് മഞ്ഞപിത്തം പിടിപെട്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ ചികിത്സ സഹായമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാൻ ഇന്ന് പഞ്ചായത്തില്‍ അവലോകനയോഗം ചേരും.
എറണാകുളം വേങ്ങൂരിൽ വാട്ടര്‍ അതോറിറ്റിക്കുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്
