കലക്ടർക്കെതിരായ വിമർശനത്തിന് പിന്നാലെ ജോയിന്റ്കൗൺസിൽ നേതാവും ദേവസ്വം ബോർഡ് തഹസീൽദാറുമായ ജയചന്ദ്രൻ കല്ലിങ്കലിനു റവന്യു സെക്രട്ടറി മെമ്മോ നൽകി. സർവീസ് ചട്ടം ലംഘിച്ചെന്നും 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും മെമ്മോയിൽ പറയുന്നു. ചാർജ് മെമ്മോ നൽകിയതിന് പിന്നിൽ ഐഎഎസ് അസോസിയേഷനാണെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം നൽകിയ കാരണം കാണിയ്ക്കൽ നോട്ടീസിനെതിരെ ജോയിന്റ് കൗൺസിൽ കലക്ടറേറ്റ് മാർച്ച് നടത്തിയിരുന്നു. കാരണം കാണിയ്ക്കൽ നോട്ടീസിനെക്കാൾ വലിയ നടപടിയാണ് ചാർജ് മെമോ. കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ ചാനൽ ചർച്ചയിൽ ജയചന്ദ്രൻ വിമർശിച്ചിരുന്നു.
ജയചന്ദ്രൻ കല്ലിങ്കലിനു ചാർജ് മെമ്മോ
