ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ 67.71 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില് വിധിയെഴുതിയത്. അതോടൊപ്പം ജമ്മു കശ്മീരിൽ പോളിംഗ് ഉയർന്നത് നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, തെരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്ന് അമിത് ഷായും പറഞ്ഞു. 400 കടക്കുമെന്ന് ഉറപ്പായെന്നും വോട്ട് ചെയ്യുന്നവരിൽ കൂടുതൽ ബിജെപി അണികളാണെന്നും പറഞ്ഞ അമിത് ഷാ പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും വ്യക്തമാക്കി.
നാലാംഘട്ടത്തിൽ 67.71 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്
