മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ മുസ്ലിം ലീഗിൻ്റെ അഭിഭാഷക സംഘടനാ നേതാവായ അഡ്വക്കേറ്റ് മുഹമ്മദ് ഷായ്ക്കെതിരെ പോസ്റ്ററുകൾ. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പാർട്ടിയെ അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. മുനമ്പം പ്രശ്നവും സമസ്ത തർക്കവും അടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും
മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ അഭിഭാഷകനെതിരെ പോസ്റ്റർ
