ജനപ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന് കലാകേരളത്തിന്റെ യാത്രാമൊഴി. കേരളത്തിന്റെ കലാ- രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കമുള്ള ആയിരക്കണക്കിന് പേരെ സാക്ഷിയാക്കിയാണ് സുബി സുരേഷിന് വിട നില്‍കിയത്. ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. വാരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം കഴിഞ്ഞ ദിവസം രാവിലെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്. രമേഷ് പിഷാരടി, ധര്മ്മജന് ബോല്‍ഗാട്ടി, സാജന് പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെണ്‍സാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവര്‍ പരിപാടി അവതരിപ്പിച്ച് കൈയടി നേടി.
ജനപ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന് കലാകേരളത്തിന്റെ യാത്രാമൊഴി
