വീട്ടില്‍ പുഴു ശല്യം. സഹികെട്ട് വീട്ടുടമ കീടനിയന്ത്രണ കമ്പനിയെ സമീപിച്ചു. പുഴുക്കളെ തുരത്താന്‍ എന്തു ചെയ്യണമെന്ന് ആരാഞ്ഞുകൊണ്ടാണ് കീടനാശിനി കമ്പനിയുടെ നിക് കാസ്ട്രോയെ സമീപിച്ചത്. കാലിഫോര്‍ണിയയിലാണു സംഭവം. നിക് കാസ്ട്രോ പുഴു ശല്യമുള്ള ആ വീട്ടില്‍ എത്തി. പുഴു എവിടെനിന്നു വരുന്നുവെന്നു പരിശോധിച്ചു. അതിസൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഭിത്തിയിലെ അതിസൂക്ഷ്മമായ സുഷിരത്തിലൂടെയാണു പുഴു വരുന്നതെന്നു കണ്ടെത്തി. ഭിത്തിക്കുള്ളില്‍ പുഴു ഉണ്ടെങ്കില്‍ എന്താകും കാരണം? അതിനകത്ത് എന്തെങ്കിലും ജീവി ചത്തുകിടക്കുന്നുണ്ടാകുമോ? ഏയ് അതാകാന്‍ സാധ്യതയില്ല. ചമുരിനുള്ളിലേക്ക് ഒരു ജീവിക്കും കയറാനാവില്ലല്ലോ. എന്തായാലും വീടിന്റെ ഭിത്തി അല്പം പൊളിക്കാമെന്നു തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചപ്പോള്‍ അകത്തുനിന്ന് നൂറു കണക്കിന് എക്കോണ്‍ കായകള്‍ താഴേക്കു വീണു. ഈ എകോണ്‍ കായില്‍നിന്നാണ് പുഴുക്കള്‍ വരുന്നതെന്നും കണ്ടെത്തി. ഭിത്തിക്കുള്ളില്‍നിന്ന് 317 കിലോ എകോണ്‍ കായകളാണു കിട്ടിയത്. ഇതെല്ലാം എങ്ങനെ ചുമരിനകത്ത് എത്തിയെന്ന് എല്ലാവരും അദ്ഭുതപ്പെട്ടു. ഒടുവില്‍ അതും കണ്ടുപിടിച്ചു. മരംകൊണ്ടുള്ള ചുമരു തുരന്ന് എകോണ്‍ കായകള്‍ നിറച്ചത് മരംകൊത്തികളാണ്.
ഭിത്തി തുരന്ന് മരംകൊത്തികള്‍
