മതമേലധ്യക്ഷന്മാരെ സജി ചെറിയാൻ അപഹസിക്കാൻ പാടില്ലായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി.രാഷ്ട്രീയമായി വിയോജിപ്പാകാം,എന്നാൽ വേദനിപ്പിക്കുന്ന തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത് ശരിയായില്ല. കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയോട് വിയോജിപ്പുണ്ട് .അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.കോണ്‍ഗ്രസ് പാർട്ടിക്ക് ഉള്ളിലുള്ള തര്‍ക്കം കോണ്‍ഗ്രസ് തന്നെ ചര്‍ച്ച നടത്തി പരിഹരിക്കും. യുഡിഎഫിന്റെ കെട്ടുറപ്പിനെ ഇതൊന്നും ബാധിക്കില്ല. ഇത്തരം അഭിപ്രായ വ്യത്യാസം അപകടത്തിലേക്ക് പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മതമേലധ്യക്ഷന്മാരെ സജി ചെറിയാൻ അപഹസിക്കാൻ പാടില്ലായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
