എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലിൻസ് കോടതിയിൽ പൊതുതാൽപര്യ ഹർജി. ഹർജിയിൽ റിപ്പോർട്ട് നൽകാൻ വിജിലൻസ് തിരുവനന്തപുരം കോടതി ഡയറക്ടർക്ക് നിർദേശം നൽകി. സമാനമായ പരാതി വിജിലിൻസ് ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ടോ, അന്വേഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അടുത്ത മാസം 1 ന് റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ നിർദേശം.
എം ആർ അജിത് കുമാറിനും പി ശശിക്കുമെതിരെ വിജിലിൻസ് കോടതിയിൽ ഹർജി
