പാലക്കാട് നഗരം ഇനി ക്യാമറ നിരീക്ഷണത്തിൽ. ഒരു നഗരസഭ മുൻകൈയെടുത്ത് നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കുന്നത് ഇത് ആദ്യമായാണ്. ഈ മാസം മുതൽ തന്നെ ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങുമെന്നാണ് നാഗസഭ അധികൃതർ അറിയിക്കുന്നത്. നഗരപരിധിയിൽ പ്രധാനപ്പെട്ട ജംക്ഷനുകൾ, റോഡ്, ഓഫിസ്, കോളനികൾ ഉൾപ്പെടെ 55 പോയിന്റുകളിലായി 170 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്.ഇതിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ ജില്ലാ പൊലീസ് ഓഫിസിലെ കൺട്രോൾ റൂമിൽ തൽക്ഷണം കാണാo. നഗര സുരക്ഷയും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഏറെ സഹായകരമാകുന്ന പദ്ധതികൂടിയാണിത്. നഗരത്തിലെ മാലിന്യം തള്ളൽ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾക്കും ഇതോടെ പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത് .
പാലക്കാട് നഗരം ഇനി ക്യാമറ നിരീക്ഷണത്തിൽ
