മുൻ കേരള സാങ്കേതിക സർവകലാശാല വിസി സിസ തോമസിന് ഒരാഴ്ചക്കകം സംസ്ഥാന സർക്കാർ പെൻഷനും കുടിശികയും നൽകണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. 2023 ൽ വിരമിച്ച ശേഷം സിസ തോമസിന് ഇതുവരെ ആനുകൂല്യങ്ങളൊന്നും നൽകിയിരുന്നില്ല. സർക്കാർ നോമിനികള മറികടന്ന് അന്നത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനാണ് സിസ തോമസിനെ കെടിയു വിസിയായി നിയമിച്ചത്. എന്നാൽ സിസക്കെതിരായ അച്ചടക്ക നടപടികളുമായി മുന്നോട്ട് പോയ സർക്കാറിന് വിവിധ കോടതികളിൽ നിന്ന് തിരിച്ചടി കിട്ടിയെങ്കിലും ആനുകൂല്യങ്ങൾ ഇത് വരെ നൽകിയിരുന്നില്ല.
സിസ തോമസിന് ഒരാഴ്ചക്കകം പെൻഷനും കുടിശികയും നൽകണമെന്ന് ഉത്തരവ്
