തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസും സഹോദരങ്ങളും മിച്ചഭൂമി കൈവശംവച്ചെന്ന പരാതിയിൽ 23 വർഷത്തിനു ശേഷം ലാൻഡ് ബോർഡിന്റെ ഉത്തരവ്. തോട്ടുമുക്കത്തെ 16 ഏക്കർ 40 സെന്റ് ഭൂമിയിൽ 5 ഏക്കർ 75 സെന്റ് മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ കോഴിക്കോട് താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. 16.40 ഏക്കർ മിച്ചഭൂമിയാണെന്ന് രണ്ടായിരത്തിൽ ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജോർജ് എം തോമസ് ഹൈക്കോടതിയെ സമീപിപിച്ചപ്പോൾ കേസ് വേഗത്തിൽ തീർപ്പാക്കാനായിരുന്നു കോടതി നിർദ്ദേശം. എന്നാൽ 20 വർഷമായിട്ടും ലാൻഡ് ബോർഡ് നടപടിയെടുത്തിരുന്നില്ല.
ജോർജ് എം തോമസ് കൈവശംവച്ച സ്ഥലം മിച്ചഭൂമിയായി കണ്ടുകെട്ടാൻ താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ്
