നിയമപ്രകാരം ധനകാര്യ സ്ഥിരസമിതി തയാറാക്കാത്ത ബജറ്റ് ഡപ്യൂട്ടി മേയർക്ക് അവതരിപ്പിക്കാൻ കഴിയില്ലെന്നാരോപിച്ച് കൊച്ചി കോർപറേഷനിലെ ബജറ്റ് അവതരണം യുഡിഎഫ് തടസപ്പെടുത്തി. കോർപറേഷൻ സെക്രട്ടറി വി. ചെൽസാസിനിയാണു ബജറ്റ് എസ്റ്റിമേറ്റ് മേശപ്പുറത്തു വച്ചത്. തുടർന്ന് ബജറ്റ് പ്രസംഗം നടത്താനെത്തിയ ഡപ്യൂട്ടി മേയർ കെ.എ. അൻസിയയെ യുഡിഎഫ് കൗൺസിലർമാർ തടഞ്ഞു എന്നാൽ എൽഡിഎഫ് കൗൺസിലർമാർ ഡപ്യൂട്ടി മേയർക്കു വലയം തീർത്തതോടെ ഉന്തും തള്ളും ചീത്തവിളിയുമായി. ബജറ്റ് പ്രസംഗ പുസ്തകം യുഡിഎഫ് കൗൺസിലർമാർ കീറിയെറിഞ്ഞു. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണമാണ് ഇന്നു കൗൺസിൽ യോഗത്തിൽ നടന്നതെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.
