എസ്എൻസി ലാവ്ലിൻ കേസ് 38–ാമത്തെ തവണയും മാറ്റി. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി. വിശ്വാനാഥൻ എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിച്ചത്. സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിനു കേസ് പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് രണ്ടിനും തുടരും. മാർച്ചിലോ ഏപ്രിലിലോ പരിഗണിക്കണമെന്ന് സിബിഐക്കുവേണ്ടി അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു അഭ്യർഥിച്ചു. എന്നാൽ, തുടർച്ചയായി രണ്ടു ദിവസം വാദം കേൾക്കാനുള്ള സൗകര്യം പരിഗണിക്കുമ്പോൾ മേയിലേക്കു മാറ്റുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു. അതോടൊപ്പം കേസ് വാദത്തിനെടുക്കുന്നതിൽ സിബിഐക്കു താൽപര്യമില്ലെന്ന ആരോപണം ശരിയല്ലെന്നും ഏതു ദിവസവും തയാറാണെന്നും അന്വേഷണ ഏജൻസിക്കുവേണ്ടി ഹാജരായ വൻസജ ശുക്ള പറഞ്ഞു.
ലാവലിന് കേസ് വീണ്ടുംമാറ്റി
