കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന ആസ്ട്രസെനക യുകെ കോടതിയില്‍ പറഞ്ഞത് കേന്ദ്ര സർക്കാരിനെതിരെ ആരോപണമാക്കി പ്രതിപക്ഷം. ഇതാണോ മോദിയുടെ ഉറപ്പെന്നും ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകി ബിജെപി കമ്പനികളിൽ നിന്ന് പണം കൈപ്പറ്റി എന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ കേന്ദ്രസർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല എന്നാൽ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതികരണം. അതേസമയം കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലം പരിശോധിക്കണമെന്ന് സുപ്രീം കോടതിയില്‍ അഭിഭാഷകര്‍ ഹര്‍ജി നല്കി.
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകി ബിജെപി കമ്പനികളിൽ നിന്ന് പണം കൈപ്പറ്റിയെന്ന് പ്രതിപക്ഷ പാർട്ടികൾ
