മതത്തെ രാഷ്ട്രീയത്തിൽ കലർത്താനും തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനുമുള്ള കുടിലതന്ത്രമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തെയാണ് എന്തോ ഒരു കുഴപ്പം സംഭവിച്ചുവെന്ന നിലയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുമ്പോഴും അതിന്റെ നേതൃത്വത്തിൽ ഉണ്ടാകുമ്പോഴും രാഷ്ട്രീയമായി കാര്യങ്ങൾ കേൾക്കുക എന്നത് ജനാധിപത്യമര്യാദയാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മതത്തെ രാഷ്ട്രീയത്തിൽ കലർത്താനും തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനുമുള്ള കുടിലതന്ത്രമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
