കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം 6 മണി വരെ ഒപി സേവനം ഉറപ്പാക്കും എന്ന് ആരോഗ്യവകുപ്പ്. മൂന്ന് ഡോക്ടര്‍മാർ വീതമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം 6 മണിവരെ, ആര്‍ദ്രം മാനദണ്ഡ പ്രകാരമുള്ള ഒപി സേവനം ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്കി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സേവനങ്ങൾ നടപ്പിലാക്കണമെന്നും പറഞ്ഞു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം 6 വരെ ഒപി സേവനം ഉറപ്പാക്കും
