റാപ്പര്‍ വേടന്റെ ഏറ്റവും അടുത്ത് പുറത്ത് വന്ന പാട്ടാണ് ‘മോണലാവ’. സ്റ്റേജ് പരിപാടികളിലൂടേയും ടീസര്‍ വീഡിയോയിലൂടേയും ആഘോഷിക്കപ്പെട്ട മോണലോവയുടെ ഒഫീഷ്യല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ‘വേടന് വിത്ത് വേഡ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഒഫീഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന് ‘മോണലാവ’യെ വിശേഷിപ്പിച്ചിരുത്. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഗാനം വീണ്ടും വൈറലായി. പാട്ടിന്റെ വരികളോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലുള്ള വിഷ്വല്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബല്‍റാം ജെ.യാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്, അഭി ശങ്കറിന്റേതാണ് ക്യാമറ. മലയാളികള്‍ക്കൊപ്പം നിരവധി തമിഴ് ആരാധകരും വേടന്റെ പാട്ടിന് കമന്റിട്ട് വിഡിയോക്ക് കീഴിലെത്തിയിരുന്നു.
വേടന്റെ മോണലോവയുടെ ഒഫീഷ്യല്‍ വീഡിയോ
