ശ്രീനാഥ് ഭാസിയുടെ ആസാദി ഒടിടിയിലും എത്തി. മനോരമ മാക്സിലൂടെയാണ് ശ്രീനാഥിന്റെ ‘ആസാദി’ ഒടിടിയില്‍ എത്തിയിരിക്കുന്നത്. മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ആസാദി. നവാഗതനായ ജോ ജോര്‍ജ് ആണ് സംവിധാനം. രവീണ രവി, ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോള്‍ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. സീറ്റ് എഡ്ജ് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്, ബോബന് സാമുവല്‍ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്ക്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.
ശ്രീനാഥ് ഭാസിയുടെ ‘ആസാദി’ ഒടിടിയില്‍
