ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന മോഡല്‍ ക്യൂഡബ്ല്യുഡിയുടെ വില പ്രഖ്യാപിച്ച് ടാറ്റ. 28.99 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില. ഏത് ദുര്‍ഘട പാതകളും തരണം ചെയ്യാനുള്ള കഴിയും സൂപ്പര്‍ കാറുകളുടെ പെര്‍ഫോമന്‍സും ഹാരിയര്‍ ഇവി ക്യൂഡബ്ല്യുഡിക്ക് ഉണ്ടെന്നാണ് ടാറ്റ പറയുന്നത്. നേരത്തെ മറ്റു മോഡലുകളുടെ വില പ്രഖ്യാപിച്ചിരുന്നു. അഞ്ച് വേരിയന്റുകളുടെ വിലയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അഡ്വഞ്ചര്‍ 65 ന് 21.49 ലക്ഷം രൂപയും അഡ്വഞ്ചര്‍ എസ് 65ന് 21.99 ലക്ഷം രൂപയും ഫിയര്‍ലെസ് പ്ലസ് 65ന് 23.99 ലക്ഷം രൂപയും ഫിയര്‍ ലെസ് പ്ലസ് 75ന് 24.99 ലക്ഷം രൂപയും എംപവേര്‍ഡ് 75 ന് 27.49 ലക്ഷം രൂപയുമാണ് വില. ജൂലൈ 2 മുതല്‍ ഹാരിയറിന്റെ ബുക്കിങ് ആരംഭിക്കും. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയര്‍ന്ന വാഹനമാണ് ഹാരിയര്‍ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓള് വീല്‍ ഡ്രൈവ് വാഹനവും ഹാരിയര്‍ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്. നിലവില്‍ ഒരു മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 627 കിലോമീറ്റര്‍ ചാര്‍ജ് നല്കുന്ന വാഹനത്തിന് 250 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മതി.
ഹാരിയര്‍ ഇവി ക്യൂഡബ്ല്യുഡിയുടെ വില പ്രഖ്യാപിച്ചു
