കുഞ്ചാക്കോ ബോബന് പോലീസ് വേഷത്തില്‍ എത്തുന്ന ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ റിലീസ് ഡേറ്റ് പുറത്ത്. ഫെബ്രുവരി 20ന് ആണ് ചിത്രത്തിന്റെ റിലീസ്. അടുത്തിടെ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. കട്ടിമീശയുമായി കിടിലന്‍ പോലീസ് ലുക്കിലാണ് പോസ്റ്ററില്‍ ചാക്കോച്ചനുള്ളത്. പ്രിയാമണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇമോഷനല്‍ ക്രൈം ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്. നടനായ ജിത്തു അഷ്റഫാണ് സംവിധായകന്. മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്, വിഷ്ണു ജി വാരിയര്‍, അനുനാഥ്, ലേയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ഫെബ്രുവരി 20ന്
