ഉപഭോക്താക്കള്‍ക്ക് ആപ്പിളിന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ആപ്പിള്‍ സ്റ്റോര്‍ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി. ഉപഭോക്താക്കള്‍ക്ക് ആക്സസ് ഉള്ള ഫിസിക്കല്‍ സ്റ്റോര്‍, അംഗീകൃത വില്‍പ്പനക്കാര്‍, തേര്‍ഡ് പാര്‍ട്ടി റീട്ടെയിലര്‍മാര്‍ എന്നിവയ്ക്ക് പുറമേ രാജ്യത്തെ ആപ്പിളിന്റെ ഉല്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പൂര്‍ണമായ ആക്സസാണ് ആപ്പിന്റെ ലക്ഷ്യം. ഇന്ത്യയിലെ ഉപഭോക്താക്കളുടെ കസ്റ്റമൈസേഷനുകളും ആപ്പിള്‍ സ്റ്റോര്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഭാഷകളില്‍ പേരുകള്‍, ഇനീഷ്യലുകള്‍ അല്ലെങ്കില്‍ ഇമോജികള്‍ എന്നിവ ഉപയോഗിച്ച് എയര്‍പോഡുകള്‍, ഐപാഡുകള്‍, ആപ്പിള്‍ പെന്സിലുകള് എന്നിവ പോലുള്ള ഉപകരണങ്ങള്‍ ആഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിന്റെ കസ്റ്റമൈസേഷന് ഫീച്ചറുകളും ഇതിലുണ്ട്. ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിള്‍ സ്റ്റോര്‍ ആപ്പ് ഉപയോഗിച്ച്, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഹോം ഡെലിവറി, ഇന്‍-സ്റ്റോര്‍ പിക്കപ്പ് എന്നിവയും തിരഞ്ഞെടുക്കാനാകും. ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം കമ്പനി വര്‍ധിപ്പിക്കുന്ന സമയത്താണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിള്‍ സ്റ്റോര്‍ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി
