കുണ്ടന്നൂർ തേവര പാലം അറ്റകുറ്റപ്പണികൾക്കായി ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ ഒരുമാസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വെണ്ടുരുത്തി പാലം വഴി എംജി റോഡിൽ പ്രവേശിച്ച് കുണ്ടന്നൂരിലേക്ക് പോകണമെന്നും . പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ രാത്രി 9 മണി മുതൽ പുലർച്ചെ 6 മണി വരെ മാത്രം വെണ്ടുരുത്തി പാലം വഴി എംജി റോഡിൽ പ്രവേശിച്ച് കുണ്ടന്നൂരിലേക്ക് പോകണമെന്നും . തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നും പശ്ചിമ കൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷനിലെത്തി എംജി റോഡ് വഴി പോകണമെന്നും അറിയിപ്പിലുണ്ട്
കുണ്ടന്നൂർ തേവര പാലം ഒരുമാസം അടച്ചിടുമെന്ന് അറിയിപ്പ്
