കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ. 52 ദളിത് സംഘടനകൾ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ പോലീസ് അന്വേഷണം പരാജയമാണെന്ന് ആരോപിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം.
നിതിൻ രാജ് ആക്ഷൻ കൗൺസിൽ ഹർത്താലിന് ആഹ്വാനം ചെയ്തു
