തമിഴ്നാട്ടിൽ ഇത്രയും വലിയ ദുരന്തം നടക്കുമ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിന് ദില്ലിയില് ഇന്ത്യ സഖ്യത്തിനൊപ്പമായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന് വിമര്ശിച്ചു. കനത്ത മഴയിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിലായി 31 പേർ മരിച്ചെന്നും, രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും നിര്മല സീതാരാമന് പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും പ്രളയക്കെടുതിയിൽ വലയുമ്പോൾ കേന്ദ്ര സർക്കാർ മതിയായ ദുരിതാശ്വാസ ഫണ്ട് അനുവദിച്ചില്ലെന്ന് നേരത്തെ എം കെ സ്റ്റാലിൻ ആരോപിച്ചിരുന്നു.
തമിഴ്നാടിന് രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം ഇതിനകം അനുവദിച്ചിട്ടുണ്ടെന്ന് നിര്മല സീതാരാമന്
