ഇടവപ്പാതിയൊഴിഞ്ഞിട്ടും നിളാതീരം ശൂന്യമാണ്.. തീരം കാത്തുവച്ച സ്വപ്നത്തിന്റെ അവസാനതരിയും പുഴയെടുത്തപ്പോള്‍ ശേഷിച്ച മൗനം, ഒപ്പം കാര്‍മേഘത്തെ കാര്‍ന്നു തിന്നുന്ന ശൂന്യത! വഴിവിളക്കുകള്‍ക്കു താഴെ മഴനനഞ്ഞ വെളിച്ചത്തില്‍ തളം കെട്ടിക്കിടക്കുന്ന ചെളിവെള്ളമല്ലാതെ തീരത്തൊന്നും കണ്ടില്ല. നീയില്ല, ഞാനില്ല.. നമ്മളൊരുമിച്ചുകണ്ട നിളയില്ല.. ഇനി, അപക്വമായ പ്രണയത്തിന്റെ ജീര്‍ണ്ണിച്ച ശേഷിപ്പുകള്‍ ചെന്നെത്തുന്ന കരകളിലെ ദുര്‍ബ്ബലമായ കഥകള്‍ മാത്രം ബാക്കി.! ‘. നിന്നെയും മറന്നതാണ്,പക്ഷേ…’കറന്റ് ബുക്‌സ് തൃശൂര്‍. പ്രീതി ചിറ്റടിമേല്‍. വില 233 രൂപ.
നിന്നെയും മറന്നതാണ്, പക്ഷേ…
