ചുട്ടുപൊള്ളി കേരളം. 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. കടുത്ത ചൂട് തുടരുന്ന പാലക്കാട്, പുനലൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ജാഗ്രത വേണം. അതേസമയം 55 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന പ്രചാരണം വ്യാജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വിശദീകരണം നൽകി.
ഇ വി എം, തപാൽ, ഹോം വോട്ടുകൾ ചേർത്ത് കേരളത്തിൽ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. അടിയന്തരമായി കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. ഇതിൽ പ്രതികരിച്ചാണ് കേൽക്കർ വാർത്താസമ്മേളനം നടത്തിയത്.
2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തി. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടാവുകയും പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അഴിമതിക്കായി പ്രളയമുണ്ടാക്കിയ മന്ത്രി രാജിവയ്ക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.
തെക്ക്- പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . തെക്കൻ സംസ്ഥാനങ്ങളിലും മഴ കുറയുമെന്ന് വിലയിരുത്തൽ. എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വേനൽ മഴക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കൂടുകയാണ്.
കുംഭമേള വൈറല്‍ സ്റ്റാറിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ പിന്തുണച്ച് രാഹുൽ ഈശ്വർ. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് വിരോധം വെച്ചുപുലർത്തുന്നവർ പോലും ഈ വിഷയത്തിൽ സത്യത്തോടൊപ്പം നിൽക്കണമെന്നും, രാഷ്ട്രീയത്തിനപ്പുറം നീതിക്കും സത്യത്തിനുമാണ് വില നൽകേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കൊല്ലത്ത്ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വിജയ സാധ്യത ഉറപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊല്ലം മണ്ഡലത്തിൽ 3000 – 5000നും ഇടയിലെ ഭൂരിപക്ഷത്തിൽ ജയം ഉണ്ടാകുമെന്നാണ് ഉറപ്പിക്കുന്നത്. ചവറയിലും കുന്നത്തൂരും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. ചടയമംഗലത്ത് ജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തുന്നത്.
കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി നിതിന്റെ സഹപാഠി ആർച്ച. വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്താറുണ്ടെന്നും ആർച്ച പറഞ്ഞു.ഡോ. എം കെ റാം സ്ഥിരം പ്രശ്നക്കാരനെന്നാണ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ.
കോഴിക്കോട് റെയിവേ സ്‌റ്റേഷനിൽ കുഴൽപ്പണം പിടികൂടി. നേത്രാവതി എക്സ്പ്രസിൽ നിന്നാണ് 40 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റ് ചെയ്തു. മാധവ് സദാശിവ് സാജൻ, സഞ്ജിത് ജയ് സിംഗ് ചവാൻ എന്നിവരാണ് പിടിയിലായത്.
മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്. സിറോ മലബാർ സഭ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച. തെറ്റിധാരണകൾ ഒന്നുമില്ലെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചു എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഷോൺ ജോർജിൻ്റെ പ്രതികരണം.
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ മോണാലിസയുടെ തിരോധാന വാർത്തയിൽ നിർണ്ണായക വഴിത്തിരിവ്. മോണാലിസയെ കാണാനില്ലെന്നും താൻ അവരെ തിരഞ്ഞ് ജോധ്പൂരിലെത്തിയെന്നും അവകാശപ്പെട്ട് വീഡിയോയിലിട്ടത് ഫർമാൻ ഖാനല്ലെന്ന് വ്യക്തമായി. തനിക്ക് ഫർമാൻ ഖാനുമായി യാതൊരു ബന്ധവുമില്ലെന്നും തമാശയ്ക്കാണ് വീഡിയോ ചെയ്തതെന്നും ഇയാൾ പിന്നീട് വിശദീകരിച്ചു.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്നും അധ്യാപകന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടെന്ന് തെളിഞ്ഞുവെന്നും ക്ലാസ്സിൽ ബോഡി ഷേമിങ്ങും, കളിയാക്കലുകളും പതിവായിരുന്നുവെന്നും യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ വ്യക്തമാക്കി.
തമിഴ്നാട് സേലത്ത് അധ്യാപികയെ സ്കൂളിൽ വച്ച് ഭർത്താവ് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്. ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു.
കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന വൈകുന്നതിൽ പ്രതിഷേധിച്ച് 30 കോൺഗ്രസ് എംഎൽഎമാർ ദില്ലിയിലെത്തി. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതുവരെ അവസരം ലഭിക്കാത്തവർക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് എംഎൽഎമാർ ആവശ്യപ്പെടുന്നു.
തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫാക്ടറികൾക്ക് നിർദേശം നൽകി. ശമ്പള വർധനവും എട്ട് മണിക്കൂർ ജോലി സമയം നടപ്പാക്കലും ആവശ്യപ്പെട്ട് ഇന്ന് രാവിലെ നോയിഡയിൽ തൊഴിലാളികൾ തെരുവിൽ ഇറങ്ങി പ്രതിഷേധമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി ഇടപെട്ടത്. പ്രതിഷേധങ്ങൾക്കിടെ പ്രശ്നങ്ങളുണ്ടാക്കിയ സാമൂഹിക വിരുദ്ധ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
മണ്ഡലത്തിൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ ഭൂരിപക്ഷം കുറവെങ്കിൽ മാത്രം ഇടപെടാമെന്ന്ബംഗാൾ എസ്ഐആറിൽ സുപ്രീംകോടതി നിർദേശം.പശ്ചിമ ബംഗാളിലെ എസ് ഐ ആർ കേസിലെ ഹർജി പരിഗണിക്കവെ സുപ്രീം കോടതിയിൽ നിന്ന് നിർണ്ണായക നിരീക്ഷണങ്ങൾ. തെരഞ്ഞെടുപ്പ് പ്രക്രിയകൾ തടയുക എന്നതല്ല കോടതികളുടെ ധർമ്മമെന്ന് ജസ്റ്റിസ് ജോയ് മാല ബാഗ് ചി വ്യക്തമാക്കി.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടുനിൽക്കുന്നത് ഡിഎംകെ സഖ്യത്തിൽ ആശങ്കയുണ്ടാക്കുന്നു. സീറ്റ് വിഭജനത്തിലെ തർക്കങ്ങളാണ് ഇതിന് കാരണമെന്ന് സൂചനകളുള്ളപ്പോൾ, പ്രധാനമന്ത്രി മോദി എൻഡിഎയ്ക്കായി സജീവമായി പ്രചാരണം നടത്തുകയാണ്.
മദ്യനയ അഴിമതിക്കേസിലെ സിബിഐ അപ്പീലിൽ, ദില്ലി ഹൈക്കോടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മ പിന്മാറണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.കേസില്‍നിന്ന് ജഡ്ജി പിന്മാറണമെന്നാവശ്യപ്പെട്ട്, ഇതേ ജഡ്ജിക്ക് മുന്നില്‍ നേരിട്ട് ഹാജരായാണ് കെജ്രിവാള്‍ വാദിച്ചത്. ജസ്റ്റിസ് ശർമ്മയുടെ ഉത്തരവുകളും കോടതിക്ക് പുറത്തുള്ള പെരുമാറ്റവുമാണ് സംശയത്തിനും ആശങ്കയ്ക്കും കാരണമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
കുവൈത്തിൽ തൊഴിലുടമയുമായുള്ള തർക്കത്തെ തുടർന്ന് 400-ലധികം തൊഴിലാളികൾ സംഘടിച്ചു. സംഭവത്തിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തൊഴിലുടമയ്ക്കും കമ്പനി അധികൃതർക്കുമെതിരെ നടപടി സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഇറാൻ തുറമുഖങ്ങൾക്ക് മേൽ നാവിക ഉപരോധം ഏർപ്പെടുത്തി. തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെ ഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഈ നീക്കം ആഗോള എണ്ണവില കുത്തനെ ഉയർത്തുകയും മേഖലയിൽ യുദ്ധഭീതി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് റഷ്യ . അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ നടപടികൾ അന്താരാഷ്ട്ര വിപണിയെയും ആഗോള സാമ്പത്തിക മേഖലയെയും അങ്ങേയറ്റം ദോഷകരമായി ബാധിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഉപരോധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എങ്കിലും, നിലവിലെ സാഹചര്യം അനിശ്ചിതത്വത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാന് സൈനിക സഹായം നല്‍കിയാല്‍ ചൈനക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. ചൈന ഇറാനെ സഹായിച്ചാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ‘അമ്പരപ്പിക്കുന്ന’ പുതിയ തീരുവ ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ഭീഷണിപ്പെടുത്തിയത്.
ട്രംപ് ഭരണകൂടത്തെ പേടിയില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. താൻ രാഷ്ട്രീയക്കാരനല്ലെന്നും ട്രംപുമായി തർക്കത്തിനില്ലെന്നും മാർപാപ്പ പറഞ്ഞു. സമാധാനം ആണ് വേണ്ടതെന്നും യുദ്ധങ്ങൾ അവസാനിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിനെതിരെ ഇനിയും ശബ്ദം ഉയർത്തും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നും ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറന്ന് കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ബ്രിട്ടനൊപ്പം കൈകോർത്ത് പ്രവർത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് ഉപരോധമേർപ്പെടുത്തുമെന്നും കപ്പലുകൾ ഹോർമൂസിൽ പ്രവേശിക്കുന്നത് തടയുമെന്നുമുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഫ്രാൻസിന്‍റെ ശക്തമായ നിലപട് എന്നത് ശ്രദ്ധേയമാണ്.
ഇറാൻ-യുഎസ് മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി അറേബ്യ സന്ദർശിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമുള്ള സന്ദർശനത്തിൽ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും സാമ്പത്തിക, പ്രതിരോധ സഹകരണവും ചർച്ചയാകും.
അമേരിക്കൻ നാവിക ഉപരോധ ഭീഷണിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യം രംഗത്ത്. തങ്ങളുടെ തുറമുഖങ്ങൾക്ക് ഭീഷണിയുണ്ടായാൽ ഗൾഫ്, അറബിക്കടൽ മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഈ നിലപാട് പശ്ചിമേഷ്യയിലും ആഗോള എണ്ണ വിപണിയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അമേരിക്കൻ നാവിക ഉപരോധ ഭീഷണിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യം രംഗത്ത്. തങ്ങളുടെ തുറമുഖങ്ങൾക്ക് ഭീഷണിയുണ്ടായാൽ ഗൾഫ്, അറബിക്കടൽ മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഈ നിലപാട് പശ്ചിമേഷ്യയിലും ആഗോള എണ്ണ വിപണിയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
