2020 ല്‍ ഗുര്പട്വന്ത് സിങ് പന്നുവിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിക്കുകയും ഇയാളുടെ സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ വച്ചാണ് പന്നു സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടന രൂപീകരിച്ചത്. കാനഡയിലെ ഹിന്ദുക്കളെല്ലാവരും ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്നും ഇയാള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.ഇതേതുടർന്ന് പന്നു വിന്റെ ചണ്ഡീഗഡിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പലയിടങ്ങളിലും എന്‍ഐഎ പരിശോധന തുടരുന്നു.
സിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
