പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് പരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുo.മാർച്ച് നാലിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയത്.അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ
