പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ‘ഡ്യൂഡി’ലെ പുതിയ ഗാനം പുറത്ത്. ‘സിങ്കാരി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സഞ്ജയ് സെംവിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സായ് അഭ്യങ്കറാണ്. പ്രദീപ് രംഗനാഥനൊപ്പം അപര്‍ണ ഹരികുമാര്‍, യാസിനി, സുസ്മിത നരസിംഹ, രാജീവ് ഗണേഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. പ്രദീപ് രംഗനാഥിന്റെ ആലാപനത്തിന് വലിയ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കര്‍ പ്രദീപ് രംഗനാഥന്‍ കോംബോ അടിപൊളിയാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ‘ഊരും ബ്ലഡ്’ എന്ന ഗാനവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട ഗാനം പിന്നീട് വൈറലാവുകയായിരുന്നു.
