‘കാന്താര ചാപ്റ്റര്‍ 1’ കേരളത്തില്‍ അടക്കം മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുകയാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തില്‍ 300 കോടി എന്ന നേട്ടം ആഗോളതലത്തില്‍ നേടി കാന്താര ചാപ്റ്റര്‍ 1 പ്രദര്‍ശനം തുടരുകയാണ്. പ്രമുഖ ട്രാക്കര്‍ന്മാരുടെ റിപ്പോര്‍ട്ട് പ്രകാരം 370 കോടിയാണ് ഇതുവരെ കാന്താര 1 നേടിയിരിക്കുന്ന കളക്ഷന്‍. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷന്‍. ഗ്രോസ് കളക്ഷന്‍ 307 കോടിയും ആണ്. ഓവര്‍സീസില്‍ നിന്നും 63 കോടി രൂപയാണ് പടം കളക്ട് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് കാന്താര ച്പ്റ്റര്‍ 1. 183 കോടിയാണ് കെജിഎഫ് 2 നേടിയതെങ്കില്‍, ആദ്യ വാരാന്ത്യത്തില്‍ 183.60 കോടിയാണ് കാന്താര നേടിയത്. 125 കോടി രൂപ മുടക്കിയാണ് കാന്താര ചാപ്റ്റര്‍ 1 ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗമായ കാന്താരയുടെ ബജറ്റിനെക്കാള്‍ പതിന്മടങ്ങ് കൂടുതലാണിത്. 16 കോടിയായിരുന്നു കാന്താരയുടെ ബജറ്റ്. 407.82 കോടി രൂപ ചിത്രം ആഗോള തലത്തില്‍ കളക്ട് ചെയ്യുകയും ചെയ്തു. കാന്താര ചാപ്റ്റര്‍ 1 ആയിരം കോടി തൊടുമെന്നാണ് ട്രാക്കര്‍ന്മാരുടെ വിലയിരുത്തല്‍.
അഞ്ച് ദിനത്തില്‍ 300 കോടി നേടി കാന്താര ചാപ്റ്റര്‍ 1
