പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും ജനകീയ മോഡലുകളില്‍ ഒന്നായ വെന്യുവിന്റെ രണ്ടാം തലമുറ മോഡല്‍ നവംബര്‍ നാലിന് വിപണിയില്‍ അവതരിപ്പിക്കും. ഇതിനു പിന്നാലെ, പുതുക്കിയ വെന്യു എന്‍ ലൈനിന്റെ അരങ്ങേറ്റവും ഉടന്‍ തന്നെ ഉണ്ടായേക്കാം. പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ലംബമായി അടുക്കിയിരിക്കുന്ന പ്രൊജക്ടര്‍ യൂണിറ്റുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈന്‍, ചതുരാകൃതിയിലുള്ള ഇന്‍സേര്‍ട്ടുകളുള്ള പുതിയ ഗ്രില്‍, പുതിയ അലോയ് ഡിസൈന്‍, പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റൂഫ് റെയിലുകള്‍, സംയോജിത ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലൈറ്റുള്ള സ്‌പോയിലര്‍ എന്നിവയാണ് പുതിയ വെന്യൂവില്‍ വരുന്ന മാറ്റങ്ങള്‍. മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഡിസൈനില്‍ നിരവധി മാറ്റങ്ങളുമായാണ് പുതിയ വെന്യു വിപണിയില്‍ എത്തുക. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുകളുമായി ഇണക്കിചേര്‍ത്ത 1.2 ലിറ്റര്‍ എന്‍എ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളുമായി പുതിയ വെന്യു അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വെന്യു രണ്ടാം തലമുറ മോഡല്‍ നവംബര്‍ നാലിന്
