1 11

യു.പി.ഐ പേയ്മെന്റുകള്‍ക്കായി ബയോമെട്രിക് പ്രാമാണീകരണം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ 8 ഇത് ഔദ്യോഗികമായി അവതരിപ്പിക്കും. യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ് പോലുള്ള തല്‍ക്ഷണ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. യുപിഐ വഴി പണം അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ വിരലടയാളം, മുഖം തിരിച്ചറിയല്‍ തുടങ്ങിയ ബയോമെട്രിക് ഡാറ്റകള്‍ ഉപയോഗിച്ച് പ്രാമാണീകരണം നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവിധാനം. സര്‍ക്കാരിന്റെ ആധാര്‍ സിസ്റ്റത്തില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റയായിരിക്കും പ്രാമാണീകരണത്തിനായി ഉപയോഗിക്കുക. പേയ്മെന്റുകള്‍ അംഗീകരിക്കുന്നതിനായി ഉപയോക്താക്കള്‍ അക്കങ്ങള്‍ ഉപയോഗിച്ചുളള പിന്‍ നല്‍കേണ്ട നിലവിലെ രീതിയില്‍ നിന്ന് ഇതോടെ മാറ്റം സംഭവിക്കും. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പുതിയ ബയോമെട്രിക് സവിശേഷത യുപിഐ പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.പി.ഐ യില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പിന്‍ നമ്പറുകളെ ആശ്രയിക്കുന്നത് ഇതിലൂടെ കുറയ്ക്കാനാകുമെന്നും വിലയിരുത്തുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *