മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ’ എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. ‘തിരുവനന്തപുരമേ’ എന്നു തുടങ്ങുന്ന പാട്ടിന് റഫീഖ് അഹമ്മദ് ആണ് വരികള്‍ കുറിച്ചത്. ആനന്ദ് മധുസൂദനന് ഈണമൊരുക്കിയ പാട്ട് മിഥുന് ജയരാജ്, കാര്‍ത്തിക നമ്പ്യാര്‍, ഭീമ എന്നിവര്‍ ചേര്‍ന്നാലപിച്ചു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘അയ്യര്‍ കണ്ട ദുബായ്’ എന്ന പാട്ടും ആസ്വാദകഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു. മനു മഞ്ജിത് ആണ് പാട്ടിനു വരികള്‍ കുറിച്ചത്. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’. ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മുഴുനീള കോമഡി എന്റര്ടെയ്നര് ആയാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’ ഒരുങ്ങുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
‘അയ്യര്‍ ഇന്‍ അറേബ്യ’ ചിത്രത്തിലെ പുതിയ ഗാനം
