‘ബെസ്റ്റി’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. മഞ്ചാടിക്കടവില് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് മുന്‍പ് ചിത്രത്തിലെ പത്തിരിപ്പാട്ട് പുറത്തുവന്നിരുന്നു. വ്യത്യസ്തവും മനോഹരവുമായ 5 പാട്ടുകളുമായാണ് ബെസ്റ്റി പ്രദര്‍ശനത്തിനെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മിച്ച ബെസ്റ്റി ഷാനു സമദ് ആണ് സംവിധാനം ചെയ്യുന്നത്. ജലീല്‍ കെ ബാവയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അന്‍വര്‍ അമന് ആണ്. ഷഹീന് സിദ്ദിഖ്, അഷ്കര്‍ സൗദാന്‍, സുരേഷ് കൃഷ്ണ, ശ്രവണ, സാക്ഷി അഗര്‍വാള്‍, അബു സലിം, ഹരീഷ് കണാരന്, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്, സാദിക്ക്, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്. ഈ മാസം 24ന് ബെന്‍സി റിലീസ് തിയറ്ററില്‍ എത്തിക്കും.
‘ബെസ്റ്റി’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്
