ഓസ്കറില് ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കുള്ള വകയുമായി ‘ആടുജീവിതം’. 97-ാമത് ഓസ്കര് അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12-ാം തിയതി വരെയാണ് വോട്ടിങ്. നേരത്തെ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനായില്ല. അതേസമയം, ആടുജീവിതത്തിലെ രണ്ട് ഗാനങ്ങള്‍ ഓസ്കര് അന്തിമപട്ടികയില്‍ നിന്നും പുറത്തായിരുന്നു. ഓസ്കര് ചുരുക്കപട്ടികയില്‍ നിന്നും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ലാപത ലേഡീസ്’ പുറത്തായിരുന്നു. എന്നാല്‍ ഗുനീത് മോങ്ക നിര്‍മ്മിച്ച ‘അനുജ’ എന്ന ചിത്രം ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുനീത് മോങ്കയുടെ നിര്‍മ്മാണത്തില്‍ ഇത് ഓസ്കര് നോമിനേഷന് നേടുന്ന മൂന്നാമത്തെ ചിത്രമാണിത്.
‘ആടുജീവിതം’ ഓസ്കര് ജനറല്‍ വിഭാഗത്തില്‍
