മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ യുവനിരയെ അണിനിരത്തി സുവിന്‍ എസ്. സോമശേഖരന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിങ്കളാഴ്ച്ച അങ്കമാലി ജോസ്പുരത്ത് ആരംഭിച്ചു. ടൊവിനോ തോമസ് നായകനായ ‘നടികര്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സുവിനാണ്. പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേണു ഐഎസ്‌സി ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കും വികാരവിചാരങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ഈ ചിത്രം ശക്തമായ കുടുംബമുഹൂര്‍ത്തങ്ങള്‍ക്കും ഹ്യൂമറിനും പ്രാധാന്യം നല്‍കുന്നുണ്ട്. അര്‍ജ്ജുന്‍ അശോകനും റോഷന്‍ മാതൃവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഗൗരി കിഷനാണ് നായിക. ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, സൂര്യാ ക്രിഷ്, ജിയോ ബേബി, വീണാ നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
