പുതിയ പ്രൊജക്ട് പ്രഖ്യാപിച്ച് പ്രമുഖ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്. പരശുറാം ജയന്തിയോടനുബന്ധിച്ചാണ് തങ്ങളുടെ പുതിയ പ്രൊജക്ടായ ‘മഹാവതാര്‍ പരശുറാം’ ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്. രാജകുമാര, കെജിഎഫ്, കാന്താര, സലാര്‍, മഹാവതാര്‍ നരസിംഹ തുടങ്ങിയ വമ്പന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ക്കു ശേഷം ക്ലീം പ്രൊഡക്ഷന്‍സുമായി സഹകരിച്ച് കൊണ്ടാണ് അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന മഹാവതാര്‍ പരശുറാം ഹോംബാലെ ഫിലിംസ് ഒരുക്കുന്നത്. ചിത്രം 2027 ഡിസംബറില്‍ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാര കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, കാലാതീതമായ ഇതിഹാസങ്ങള്‍ പുതിയ തലമുറയുടെ മുന്നിലേക്ക് എത്തിക്കുകയാണ് മഹാവതാര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ.
ഹോംബാലെ ഫിലിംസിന്റെ ‘മഹാവതാര്‍ പരശുറാം’
