ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പ പുതിയ പതിപ്പുകള്‍ പുറത്തിറക്കി. തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറുകളായ വെസ്പ പ്രൈമവേര 180, വെസ്പ സ്പ്രിന്റ് 180 എന്നിവയുടെ പുതിയ 180 സിസി പതിപ്പുകളാണ് പിയാജിയോ പുറത്തിറക്കിയിരിക്കുന്നത്. ഇന്തോനേഷ്യയിലാണ് ഈ മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്, തെരഞ്ഞെടുത്ത വിപണികളില്‍ നിലവിലുള്ള 150 സിസി വകഭേദങ്ങള്‍ക്ക് പകരമായി ഇവ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. മോട്ടോര്‍ ഇപ്പോള്‍ 8,250 ആര്‍പിഎമ്മില്‍ 14.7 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 13.5 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പരമ്പരാഗത ഡ്രം ബ്രേക്കിന് പകരമായി 220 എംഎം റിയര്‍ ഡിസ്‌ക് ബ്രേക്ക് അവതരിപ്പിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. മെച്ചപ്പെട്ട ബ്രേക്കിങ് പ്രകടനം വാഗ്ദാനം ചെയ്യുന്ന ഇരട്ട-പിസ്റ്റണ്‍ കാലിപ്പറുമായി ഈ പുതിയ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നു.
പുതിയ പതിപ്പുകള്‍ പുറത്തിറക്കി വെസ്പ
