പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി എൻസിഇആർടി. ബാബരി മസ്ജിദെന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നാണ് ബാബരി മസ്ജിദ് എന്ന് ഒഴിവാക്കിയത്.അയോധ്യയെ കുറിച്ചുള്ള ഭാഗം നാല് പേജില്‍ നിന്ന് രണ്ടായി ചുരുക്കി. ബാബരി മസ്ദജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങള്‍ കുറച്ചു. രാമജന്മഭൂമി പ്രക്ഷോഭത്തിനാണ് പാഠപുസ്തകത്തിൽ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. നേരത്തെ പുസ്തകങ്ങളില്‍ മാറ്റം വരുത്തുന്ന വിവരം എൻസിആർടി പ്രസിദ്ധീകരിച്ചപ്പോള്‍ സംഭവം വിവാദമായിരുന്നു.
പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി എൻസിഇആർടി
