നസ്ലിന് നായകനായി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ ജൂണ്‍ 5ന് തിയേറ്ററില്‍. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തില്‍ ബെസ്റ്റ് ആക്ടറാകാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തില്‍ മുടി നീട്ടിവളര്‍ത്തി വേറിട്ട ലുക്കില്‍ ആണ് നസ്ളിന്‍ എത്തുന്നത്. എ ഹേറ്റ് ലെറ്റര്‍ ടു സിനിമ എന്നാണ് ടാഗ് ലൈന്‍. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്, സംഗീത് പ്രതാപ് തുടങ്ങി നീണ്ട താരനിരയുണ്ട്. രാമുസുനില്‍ ആണ് രചന. വിശ്വജിത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് ആണ് നിര്‍മ്മാണം.
