നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് ഉപയോഗിക്കുന്നതിനു മുന്നോടിയായി ബെംഗളൂരുവിലെ നിർമാണ കമ്പനിയിലെത്തിച്ചു. മുഖ്യമന്ത്രിയുടെ കറങ്ങുന്ന സീറ്റിലും ബസിലേക്കു കയറാൻ സഹായിക്കുന്ന ലിഫ്റ്റിലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്തും. ഈ സീറ്റ് ഇളക്കി മാറ്റി പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്സില്‍ സൂക്ഷിക്കാനാണ് തീരുമാനം. ബസിന്റെ ചില്ലുകള്‍ മാറ്റുമെങ്കിലും ശുചിമുറി നിലനിര്‍ത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് തിരികെ കേരളത്തിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു കോടി അഞ്ചുലക്ഷം രൂപ ചിലവഴിച്ച് തയ്യാറാക്കിയ ബസ് ബെംഗളൂരുവിലെ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈല്‍സാണ് സജ്ജമാക്കിയത്.
നവകേരളബസ് ബെംഗളൂരുവിലെ ബസ് നിർമാണ കമ്പനിയിലെത്തിച്ചു
