കേന്ദ്ര ധനമന്ത്രി നിർമല സീതാരമനുമായി കൂടിക്കാഴ്ച നടത്തി എംവി ജയരാജൻ. ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തിൽ നിന്നും 40 ശതമാനമാക്കുന്ന കാര്യത്തിൽ കേന്ദ്ര ധനമന്ത്രിയുമായി അദ്ദേഹം ചർച്ച നടത്തി. ലോട്ടറി തൊഴിലാളികളുടെ ഉപജീവന മാർഗത്തെ ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹമുൾപ്പെട്ട പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു.നികുതി 40 ശതമാനായി ഉയർത്തിയാൽ ലോട്ടറിയുടെ തകർച്ചക്ക് അത് കാരണമാകുമെന്ന് എംവി ജയരാജൻ ചൂണ്ടിക്കാട്ടി. ആഡംബര വസ്തുക്കൾക്കാണ് 40 ശതമാനം നികുതി ഏർപ്പെടുത്തുന്നത് എന്നാൽ ലോട്ടറി ആഡംബര വസ്തുവല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞുവെന്നും തീരുമാനവുമായി മുന്നോട്ടു പോകാനാണ് കേന്ദ്രസർക്കാർ തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി.
കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംവി ജയരാജൻ
