സംസ്ഥാനം ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ വികസനക്കുതിപ്പിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വൈജ്ഞാനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നുണ്ടെന്നും കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന് നീതി ആയോഗിന്റെ പ്രത്യേക പരാമർശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ മുന്നേറ്റം തകർക്കാൻ കേന്ദ്ര സർക്കാർ ഇടപെടുകയാണെന്നും ഗവർണർമാരെ മുൻനിർത്തി സർവ്വകലാശാലകളിൽ കാവി വത്കരണത്തിന് ശ്രമം നടത്തുകയാണ് അതിന് വൈസ് ചാൻസിലർമാരെയും ഉപയോഗിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിസിമാർ സംഘപരിവാർ പരിപാടികളിലെ മുഖ്യ വ്യക്തികളാകുന്നു ഇത് കേരളത്തിന് അപരിചിത സാഹചര്യമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മേഖലയെ തർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനം ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ വികസനക്കുതിപ്പിലാണെന്ന് എം വി ഗോവിന്ദൻ
