വിഡി സതീശന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും, തെളിവ് കൊണ്ടുവന്നാൽ അതിന് ഇപി ജയരാജൻ ഉത്തരം പറയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ താരങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും അതിനു വഴങ്ങാതെ വരുമ്പോൾ മറ്റു വഴികളിലൂടെ സ്വാധീനിക്കാനായി ശ്രമിക്കുന്നു. അതാണ് തൃശൂരിൽ സുരേഷ് ഗോപി ചെയ്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതോടൊപ്പം ടോവിനോയുടെ ചിത്രങ്ങൾ വിഎസ് സുനിൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഡി സതീശൻ തെളിവ് കൊണ്ടുവന്നാൽ ഇപി ജയരാജൻ ഉത്തരം പറയുമെന്ന് എംവി ഗോവിന്ദൻ
